യുക്രൈൻ:
റഷ്യ-യുക്രൈൻ യുദ്ധത്തെ തുടർന്ന് റഷ്യൻ കറൻസി റൂബിളിന്റെ മൂല്യം കുറഞ്ഞു. കറൻസിയുടെ മൂല്യത്തിൽ 30 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. അതേസമയം യുക്രൈനിൽ റഷ്യൻ സൈന്യത്തിന്റെ ആക്രമണം അതിതീവ്രമായി തന്നെ തുടരുകയാണ്.
യുക്രൈനിലെ തെക്കു കിഴക്കൻ നഗരമായ ബെർദ്യാൻസ്‌ക് റഷ്യൻ സേന പിടിച്ചെടുത്തു. വടക്കൻ യുക്രൈനിലെ ചെർണിഗോവിൽ റഷ്യ റോക്കറ്റ് ആക്രമണം നടത്തുകയും ചെയ്തു. സമാധാന ചർച്ചയ്ക്ക് യുക്രൈൻ നേരത്തെ സന്നദ്ധത അറിയിച്ചിരുന്നു. യുക്രൈൻ തലസ്ഥാനമായ കിയവിൽ റഷ്യയുടെ വ്യോമാക്രണ ഭീഷണി നിലനിൽക്കുന്നുണ്ട്.