Sun. Dec 22nd, 2024
വാരാണസി:

തന്റെ മരണം കാണാൻ വേണ്ടി രാഷ്ട്രീയ എതിരാളികൾ കാശിയിൽ പ്രാർഥന നടത്തിയെന്ന് പ്രധാനമന്ത്രി മോദി. എതിരാളികൾ എത്രത്തോളം അധഃപതിച്ചുവെന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നതെന്നും മോദി പറഞ്ഞു. വാരാണസിയിൽ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

തന്റെ മരണത്തിനുവേണ്ടി ചിലർ പരസ്യമായി ആശംസ അറിയിച്ചു. എന്നാൽ തനിക്ക് ആഹ്ലാദമാണ് അനുഭവപ്പെട്ടത്. കാശിയിലെ ജനങ്ങൾക്ക് താൻ എത്ര പ്രിയപ്പെട്ടതാണെന്ന് എതിരാളികൾ പോലും തിരിച്ചറിഞ്ഞു. അതിന്റെ അർഥം മരണംവരെ താൻ കാശിയെ ഉപേക്ഷിക്കുകയോ കാശിയിലെ ജനങ്ങൾ എന്നെ ഉപേക്ഷിക്കുകയോ ചെയ്യില്ല എന്നാണെന്നും മോദി പറഞ്ഞു.