Sun. Dec 22nd, 2024
മുംബൈ:

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി അറസ്റ്റിലായി. മദ്യപിച്ച് കാറോടിച്ച് ഗേറ്റിടിച്ച് തകര്‍ത്ത കേസിലാണ് കാംബ്ലി അറസ്റ്റിലായിരിക്കുന്നത്. ഞായറാഴ്ചയാണ് സംഭവം.

മദ്യപിച്ച് വാഹനമോടിച്ച കാംബ്ലി മുംബൈ ബാന്ദ്രയിലെ പാര്‍പ്പിട സമുച്ചയത്തിന്‍റെ ഗേറ്റിടിച്ച് തകര്‍ക്കുകയായിരുന്നു. കാറിടിച്ചതിന് പിന്നാലെ വിനോദ് കാംബ്ലി അവിടുത്തെ സെക്യൂരിറ്റി ജീവനക്കാരുമായി തര്‍ക്കത്തിലേർപ്പെടുകയും ചെയ്തിരുന്നു.

ബാന്ദ്ര സൊസൈറ്റിയിലെ ഒരു പ്രദേശവാസിയാണ് കാംബ്ലിക്കെതിരെ പൊലീസില്‍ പരാതി കൊടുത്തത്. ഞായറാഴ്ച ഉച്ചക്കാണ് കാംബ്ലിയെ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത കാംബ്ലിയെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. കാംബ്ലിക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. ഐ പി സി 185 ചുമത്തിയാണ് വിനോദ് കാംബ്ലിയെ അറസ്റ്റ് ചെയ്തത്.

ഇന്ത്യക്ക് 17 ടെസ്റ്റുകളില്‍ ജഴ്സിയണിഞ്ഞ വിനോദ് കാംബ്ലി 4 സെഞ്ച്വറികളടക്കം 1084 റൺസ് നേടിയിട്ടുണ്ട്. 104 ഏകദിനങ്ങളില്‍ നിന്നായി 2 സെഞ്ച്വറികളടക്കം 2477 റൺസും കാംബ്ലി നേടി.