Sun. Dec 22nd, 2024

ജയസൂര്യയെ നായകനാക്കി ‘ഭീഷ്മ’യുടെ തിരക്കഥാകൃത്ത് രവിശങ്കർ ആദ്യമായി സംവിധാനം ചെയ്യുന്ന ‘റൈറ്റർ’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി. യൂലിൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ അഖിൽ, ആഷിക് എന്നിവർ നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ‘കുറുപ്പ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നിമിഷ് രവിയാണ്.

നായാട്ട്, ജോസഫ് ഫെയിം തിരക്കഥാകൃത്ത് ഷാഹി കബീർ തിരക്കഥ-സംഭാഷണമെഴുതുന്നു. സംഗീതം-യാക്സൻ, നേഹ, എഡിറ്റിങ്-കിരൺ ദാസ്, പ്രൊഡക്ഷൻ കൺട്രോളർ-പ്രവീൺ ബി മേനോൻ.