യുക്രൈന്‍:
യുക്രൈന്‍ പോളണ്ട് അതിർത്തിയിൽ എത്തിയവർക്ക് നേരെ സുരക്ഷാ ഉദ്യോഗസ്ഥരുടെ മർദനം. യുക്രൈൻ പോളണ്ട് അതിർത്തിയായ ഷെയിനി മെഡിക്കയിലാണ് സംഭവം. മലയാളി വിദ്യാർത്ഥികളടക്കം നിരവധി പേരാണ് ഇവിടെയുള്ളത്.
36 മണിക്കൂറിലേറെയായി വിദ്യാർത്ഥികൾ ഇവിടെ കുടുങ്ങിക്കിടക്കുകയാണ്. കിലോമീറ്ററുകൾ താണ്ടി കാൽനടയായി വന്ന വിദ്യാർത്ഥികളാണ് അതിർത്തിയിൽ കുടുങ്ങിയത്.
കഴിഞ്ഞ രണ്ട് ദിവസമായി പോളണ്ട് അതിർത്തി വഴിയാണ് യുക്രൈനില്‍ നിന്ന് പലരും രക്ഷപ്പെടാന്‍ ശ്രമിക്കുന്നത്. നൂറു കണക്കിനാളുകള്‍ എത്തിയതിനെത്തുടര്‍ന്ന് അതിര്‍ത്തിയില്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്.
ഇവിടത്തെ വാർത്താവിനിമയ ബന്ധങ്ങൾ തകരാറിലാണ്. രണ്ട് രാത്രിയായി കടുത്ത തണുപ്പിനിടെ വിദ്യാർത്ഥികളടക്കം നൂറുകണക്കിനുപേരാണ് അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുന്നത്.