Thu. Jan 23rd, 2025
ഭുവനേശ്വർ:

ഒഡിഷ മുൻമുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഹേമാനന്ദ ബിശ്വാൽ അന്തരിച്ചു. 82 വയസായിരുന്നു. ഒഡീഷയിൽ ഗോത്രവിഭാഗത്തിൽ നിന്നുള്ള ആദ്യ മുഖ്യമന്ത്രിയാണ് ഹേമാനന്ദ. ന്യുമോണിയ ബാധിച്ച് ഭുവനേശ്വറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

രണ്ടു തവണ ഇദ്ദേഹം ഒഡിഷയുടെ മുഖ്യമന്ത്രി പദം അലങ്കരിച്ചിട്ടുണ്ട്. 1989 മുതൽ 1990 വരെയും 1999 മുതൽ 2000 വരെയുമാണ് ഇദ്ദേഹം മുഖ്യമന്ത്രിയായത്. 89ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ജെ.ബി പട്നായിക്കിന് പകരമാണ് ഇദ്ദേഹം മുഖ്യമന്ത്രിയായത്. 1995ൽ ഡെപ്യൂട്ടി മുഖ്യമന്ത്രിയായിരുന്നു.