Fri. Nov 22nd, 2024
ന്യൂ​ഡ​ൽ​ഹി:

പ​രീ​ക്ഷ ഓ​ണ്‍​ലൈ​നാ​ക്ക​ണ​മെ​ന്ന വി​ദ്യാ​ർ​ത്ഥിക​ളു​ടെ ആ​വ​ശ്യം ത​ള്ളി സു​പ്രീം കോ​ട​തി. പ​രീ​ക്ഷ ഓ​ഫ്‌​ലൈ​നാ​യി ന​ട​ത്ത​ണ​മെ​ന്ന് ജ​സ്റ്റി​സ് എ എ​ൻ ഖാ​ൻ​വി​ൽ​ക്ക​ർ അ​ട​ങ്ങി​യ ബെ​ഞ്ചാ​ണ് നിർദേശിച്ചു. സി​ ബി ​എ​സ് ഇ പ​ത്ത്, പ​ന്ത്ര​ണ്ട് ക്ലാ​സ് പ​രീ​ക്ഷ​ക​ൾ ഓ​ണ്‍​ലൈ​നാ​ക്ക​ണ​മെ​ന്ന വി​ദ്യാ​ർ​ത്ഥിക​ളു​ടെ ആ​വ​ശ്യ​മാ​ണ് കോ​ട​തി ത​ള്ളി​യ​ത്. ഹ​രജി തെ​റ്റാ​യ സ​ന്ദേ​ശം ന​ൽ​കു​മെ​ന്ന് ജ​സ്റ്റീ​സ് ഖാ​ൻ​വി​ൽ​ക്ക​ർ പ​റ​ഞ്ഞു.

ഇ​ത്ത​രം ഹ​ർ​ജി​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​ത് പ​രീ​ക്ഷാ സ​മ്പ്ര​ദാ​യ​ത്തി​ൽകൂ​ടു​ത​ൽ ആ​ശ​യ​ക്കു​ഴ​പ്പം ഉ​ണ്ടാ​ക്കും. ഇ​ത് മാ​ന​ദ​ണ്ഡ​മാ​യി മാ​റാ​ൻ ക​ഴി​യി​ല്ല. ഇ​ത്ത​രം ഹ​ർ​ജി​ക​ൾ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് തെ​റ്റാ​യ സന്ദേശം നൽകും. ഇ​ത്ത​രം അ​പേ​ക്ഷ​ക​ൾ അ​വ​രെ വ​ഴി​തെ​റ്റി​ക്കു​മെ​ന്നും ജ​സ്റ്റീ​സ് ഖാ​ൻ​വി​ൽ​ക്ക​ർ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ത​വ​ണ ഇ​ട​പെ​ട്ട​ത് കോ​വി‍​ഡ് രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.