ന്യൂഡൽഹി:
പരീക്ഷ ഓണ്ലൈനാക്കണമെന്ന വിദ്യാർത്ഥികളുടെ ആവശ്യം തള്ളി സുപ്രീം കോടതി. പരീക്ഷ ഓഫ്ലൈനായി നടത്തണമെന്ന് ജസ്റ്റിസ് എഎൻ ഖാൻവിൽക്കർ അടങ്ങിയ ബെഞ്ചാണ് നിർദേശിച്ചു. സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകൾ ഓണ്ലൈനാക്കണമെന്ന വിദ്യാർത്ഥികളുടെ ആവശ്യമാണ് കോടതി തള്ളിയത്. ഹരജി തെറ്റായ സന്ദേശം നൽകുമെന്ന് ജസ്റ്റീസ് ഖാൻവിൽക്കർ പറഞ്ഞു.
ഇത്തരം ഹർജികൾ പ്രോത്സാഹിപ്പിക്കുന്നത് പരീക്ഷാ സമ്പ്രദായത്തിൽകൂടുതൽ ആശയക്കുഴപ്പം ഉണ്ടാക്കും. ഇത് മാനദണ്ഡമായി മാറാൻ കഴിയില്ല. ഇത്തരം ഹർജികൾ വിദ്യാർഥികൾക്ക് തെറ്റായ സന്ദേശം നൽകും.
ഇത്തരം അപേക്ഷകൾ അവരെ വഴിതെറ്റിക്കുമെന്നും ജസ്റ്റീസ് ഖാൻവിൽക്കർ പറഞ്ഞു. കഴിഞ്ഞ തവണ ഇടപെട്ടത് കൊവിഡ് രൂക്ഷമായ സാഹചര്യത്തിലാണെന്നും കോടതി ചൂണ്ടിക്കാട്ടി.