തേഞ്ഞിപ്പാലം:
കാലിക്കറ്റ് സര്‍വകലാശാല കാമ്പസിലെ ജന്തുവൈവിധ്യം രേഖപ്പെടുത്താനുള്ള സര്‍വേക്ക് തുടക്കം. അഞ്ഞൂറേക്കറിലധികം വരുന്ന കാമ്പസിലെ പക്ഷികള്‍, പാമ്പുകള്‍, ചിത്രശലഭങ്ങള്‍, തുമ്പികള്‍, എട്ടുകാലികള്‍, മറ്റു ജീവികള്‍ എന്നിവയെയെല്ലാം തിരിച്ചറിയുകയും ഫോട്ടോ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ രേഖപ്പെടുത്തുകയുമാണ് ലക്ഷ്യം. വിവിധ ഗവേഷണ സ്ഥാപനങ്ങളില്‍ നിന്നുള്ള വിദഗ്ധരുടെ സഹായത്തോടെ നടത്തുന്ന സര്‍വേക്ക് സര്‍വകലാശാല പഠനവകുപ്പുകളിലെ വിദ്യാര്‍ത്ഥികളുടെ പിന്തുണയുമുണ്ട്.
കാലാവസ്ഥ മാറുന്നതനുസരിച്ച് ജീവികളുടെ സാന്നിധ്യത്തിലും മാറ്റമുണ്ടാകുമെന്നതിനാല്‍ ഏറെനാള്‍ സര്‍വേ തുടര്‍ന്നാലേ പൂര്‍ണമായ പട്ടിക തയാറാകൂ എന്ന് പദ്ധതിക്ക് നേതൃത്വം നല്കുന്ന ജന്തുശാസ്ത്രവിഭാഗം അധ്യാപകന് ഡോ ആർ ബിനു പറഞ്ഞു. ഇതിന്റെ ഭാഗമായി കാമ്പസ് പഠനവകുപ്പിലെ വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും മാത്രമായി ജന്തുശാസ്ത്ര പഠനവകുപ്പ് ഫോട്ടോഗ്രഫി മത്സരവും നടത്തുന്നുണ്ട്. 23ന് രാവിലെ ഒമ്പത് മുതല്‍ 11 മണി വരെയാണ് പരിപാടി. കാമ്പസിലെ ജന്തുജാലങ്ങളുടെ ചിത്രങ്ങളാണ് പകര്‍ത്തേണ്ടത്.