Mon. Dec 23rd, 2024
ബംഗളൂരു:

മുൻ മുഖ്യമന്ത്രി ബി എസ്​ യെദിയൂരപ്പ വെള്ളിത്തിരയിലേക്ക്​. കന്നട സിനിമയായ ‘തനൂജ’യിൽ യെദിയൂരപ്പ വേഷമിടും.

യെദിയൂരപ്പ മുഖ്യമന്ത്രിയായിരിക്കെ തനൂജ എന്ന പെൺകുട്ടി കൊവിഡ്​ ബാധിതയായി നീറ്റ്​ പരീക്ഷ എഴുതാൻ തടസ്സം നേരിട്ടതും പിന്നീട്​ 350 കിലോമീറ്റർ യാത്ര ചെയ്ത്​ രണ്ടു മാധ്യമപ്രവർത്തകരുടെ സഹായത്തോടെ പരീക്ഷ എഴുതി വിജയിച്ചതും ദേശീയമാധ്യമങ്ങളിലടക്കം വാർത്തയായിരുന്നു. ഈ സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ്​ ‘തനൂജ’ എന്ന സിനിമയൊരുങ്ങുന്നത്​.

ഹരീഷ്​ എം ഡി ഹള്ളിയാണ്​ സംവിധായകൻ. ചിത്രത്തിൽ മുഖ്യമന്ത്രിയുടെ വേഷംതന്നെയാണ്​ യെദിയൂരപ്പ ചെയ്യുന്നത്​. സിനിമയുടെ ഒന്നാം ഘട്ട ചിത്രീകരണം പൂർത്തിയായി.