Sun. Jan 19th, 2025
വാഷിങ്‌ടൺ:

മുൻ അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ വൈറ്റ്‌ ഹൗസിൽനിന്ന്‌ രഹസ്യരേഖകൾ കടത്തിയെന്ന്‌ യുഎസ്‌ നാഷണൽ ആർക്കൈവ്‌സ്‌. ചുമതലയൊഴിഞ്ഞ്‌ വൈറ്റ്‌ ഹൗസ്‌ വിട്ടപ്പോഴാണ്‌ ട്രംപ്‌ രേഖകൾ 15 പെട്ടിയിലാക്കി ഫ്ലോറിഡയിലെ വീട്ടിലേക്ക്‌ കൊണ്ടുപോയതെന്നും നാഷണൽ ആർക്കൈവ്‌സ്‌ യുഎസ്‌ കോൺഗ്രസിന്‌ എഴുതിയ കത്തിൽ പറയുന്നു. നിയമ വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തിയെന്നും അന്വേഷണമുണ്ടാകുമെന്നും കത്തിൽ വ്യക്തമാക്കി.

അതേസമയം, താൻ അഭ്യർഥിച്ച പ്രകാരം ലഭ്യമായ രേഖകളാണ്‌ കൊണ്ടുവന്നതെന്നും ഇവ സൂക്ഷിക്കാൻ പ്രസിഷൻഷ്യൽ റെക്കോഡ്‌സ്‌ ആക്ട്‌ പ്രകാരം തനിക്ക്‌ അവകാശമുണ്ടെന്നും ട്രംപ്‌ പ്രതികരിച്ചു.