Sun. Jan 19th, 2025
കോട്ടയം:

പാലാ കുറ്റില്ലത്ത് ടാങ്കർ ലോറി മറിഞ്ഞു. പൊൻകുന്നത്തെ റബ്ബർ ഫാക്ടറിയിലേക്ക് ആസിഡുമായി വന്ന ലോറിയാണ് ഇന്ന് പുലർച്ചെ മറിഞ്ഞത്. ആർക്കും പരിക്കില്ല.

ചോർച്ചയില്ലാത്തതിനാൽ അപകട സാധ്യതയില്ലെന്ന് ഫയർഫോഴ്‌സ് അറിയിച്ചു. വാഹനം ഉയർത്താൻ എറണാകുളത്ത് നിന്ന് പ്രത്യേക സംഘം എത്തിയിട്ടുണ്ട്. 23 ടണ്ണൻ ആസിഡാണ് ടാങ്കറിൽ ഉള്ളത്.

ടയർ പൊട്ടിയാണ് ടാങ്കർ റോഡരികിലേക്ക് മറിഞ്ഞത്. ആ സമയം മറ്റു വാഹനങ്ങൾ റോഡിലില്ലാത്തത് അപകടത്തിന്റെ വ്യാപ്തി കുറച്ചു. ആസിഡ് മറ്റൊരു ടാങ്കറിലേക്ക് മാറ്റിയതിന് ശേഷം ടാങ്കർ ഉയർത്താനാണ് ശ്രമം നടത്തുന്നത്. പ്രദേശത്തെ ജനങ്ങൾക്കും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.