Wed. Jan 22nd, 2025
പാലോട്:

സ്‌കൂൾ തുറക്കുമ്പോൾ കുട്ടികൾക്ക് പോകാൻ വഴിയൊരുക്കി വാട്സാപ്‌ കൂട്ടായ്മ. പാലോട് മലമാരി എൽപി സ്കൂളിലേക്കുള്ള കാട് കയറിയ റോഡാണ് ശുചീകരിച്ചത്. പഞ്ചായത്തിനോടും മറ്റ്‌ അധികാരികളോടും പരാതി പറഞ്ഞ് മടുത്തപ്പോഴായിരുന്നു ഇടപെടൽ.

മലമാരി അംബേദ്കർ ലക്ഷംവീട് കോളനിയിലെ  ഉൾപ്പെടെ കുട്ടികൾ വരുന്ന വഴി കാട് കയറി കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. നാട്ടുകാർ പോലും പേടിച്ചാണ് ഇതുവഴി നടക്കുന്നത്. എന്നാൽ, ഇനി മലമാരി സർക്കാർ എൽപി സ്കൂളിലെ കുരുന്നുകൾക്ക് പേടി കൂടാതെ സ്കൂളിലേക്ക് വരാം.

സ്കൂൾ തുറക്കാൻ തീരുമാനിച്ചതോടെ കല്ലറ പഞ്ചായത്ത് വിഇഒ സനൽകുമാറിന്റെ നേതൃത്വത്തിൽ പാലോട് കൈത്താങ്ങ് കൂട്ടായ്‌മയും എന്റെ നാട് വാട്സാപ്‌ കൂട്ടായ്മയും ചേർന്ന് റോഡിനിരുവശവുമുള്ള കാട് വെട്ടിത്തെളിച്ചു.
വാർഡ് അംഗം ഷൈനാ ദിൽഷാദ്, വിനോദിനി, റിനു ശ്രീധർ, ആശാകൈരളി ഷാജഹാൻ, ബൈജു എന്നിവർ നേതൃത്വം നൽകി.