Wed. Dec 18th, 2024
ആലപ്പുഴ:

ആലപ്പുഴ തുമ്പോളിയിൽ കയർ ഫാക്ടറിയിൽ തീപ്പിടുത്തം. രാവിലെ ഒമ്പതുമണിയോടെയാണ് തീപിടിച്ചത്. നാട്ടുകാരാണ് തീപിടിക്കുന്നത് ആദ്യം കണ്ടത്. തുടർന്ന് ഫയർഫോഴ്‌സിനെ വിവരമറിയിക്കുകയും ചെയ്തു.

ഒരുമണിക്കൂറോളം ശ്രമിച്ചാണ് തീയണത്. കയർ ഉത്പന്നങ്ങൾക്ക് പുറമെ റബ്ബർ ഉത്പന്നങ്ങളും ഫാക്ടറിയിലുണ്ടായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.