Mon. Dec 23rd, 2024
കണ്ണൂർ:

ഹരിദാസിന്റെ കൊലപാതകത്തിന് കാരണമായതെന്ന് സിപിഎം ആരോപിക്കുന്ന തലശ്ശേരി കൊമ്മൽ വാർഡിലെ ബിജെപി കൗൺസിലർ ലിജേഷിൻറെ പ്രസം​ഗത്തിന്റെ വീഡിയോ പുറത്ത്. കൊലപാതകത്തിന് പിന്നിൽ ബിജെപിയും ആർഎസ്എസ്സുമാണെന്ന സിപിഎം ആരോപണത്തിനുള്ള പ്രധാന കാരണം ഈ പ്രസം​ഗമാണ്.

കഴിഞ്ഞ എട്ടാം തീയതി പ്രദേശത്തെ ക്ഷേത്രത്തിൽ ഉത്സവദിനത്തിൽ ബിജെപി- സിപിഎം സംഘർഷം ഉണ്ടായിരുന്നു. ഇതിന്റെ പിറ്റേന്നാണ് ബിജെപി കൗൺസിലർ ലിജേഷ് സിപിഎമ്മിനെതിരെ ഭീഷണി മുഴക്കി പ്രസംഗിച്ചത്. കൗൺസിലറുടെ ഈ പ്രസംഗം ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

‘വളരെ ആസൂത്രിതമായി ക്ഷേത്രത്തിൽ വച്ച് സിപിഎമ്മിന്‍റെ കൊടും ക്രിമനലുകളായ രണ്ട് പേരുടെ നേതൃത്വത്തിൽ നമ്മുടെ പ്രവർത്തകരെ ആക്രമിച്ച സംഭവം വളരെ വൈകാരികമായാണ് സംഘപരിവാർ ഏറ്റെടുത്തിരിക്കുന്നത്. ചില സന്ദേശങ്ങൾ നൽകാൻ വേണ്ടിയാണ് ഈ പ്രകടനം.

കോടിയേരി മേഖലയുടെ സ്വഭാവം വച്ചിട്ട് നമ്മുടെ പ്രവർത്തകരുടെ മേൽ കൈവച്ചിട്ടുള്ളത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നമ്മുക്ക് അറിയാം. മുൻ കാല അനുഭവം വച്ച് അതെങ്ങനെയാണ് കൈകാര്യം ചെയ്യുകയെന്ന് ഇവിടുത്തെ സിപിഎം നേതാക്കൾക്കും നന്നായിട്ട് അറിയാം. ഇതായിരുന്നു ലിജേഷിന്റെ വാക്കുകൾ.