Mon. Dec 23rd, 2024

സ്പാനിഷ് ലാ ലീഗയിൽ വലൻസിയക്ക് എതിരെ തകര്‍പ്പന്‍ ജയവുമായി ബാഴ്‌സലോണ. ഒന്നിനെതിരെ നാലു ഗോളുകൾക്ക് ആണ് ബാഴ്‌സലോണയുടെ ജയം. ബാഴ്‌സലോണക്ക് ആയി ഇരട്ട ഗോളുകളും ആയി കളം നിറഞ്ഞ ഒബമയാങ് ആണ് ജയത്തില്‍ പ്രധാന പങ്കുവഹിച്ചത്.

ജനുവരിയിൽ ആഴ്‌സണലിൽ നിന്നു ടീമിൽ എത്തിയ ഒബമയാങിന്റെ ആദ്യ ഗോളുകൾ ആയിരുന്നു ഇത്.
മത്സരത്തിൽ 23 മത്തെ മിനിറ്റിൽ ജോർദി ആൽബയുടെ ലോങ് ബോളിൽ നിന്നു വലൻ കാലൻ അടിയിലൂടെ ഒബമയാങ് തന്റെ ആദ്യ ഗോൾ കണ്ടത്തിയത്. ഒന്നാം ഗോളി നേടിയ ഉടന്‍ തന്നെ ഡെംമ്പേലയുടെ പാസിൽ നിന്നു ഫ്രാങ്കി ഡി ജോങ് ബാഴ്‌സക്ക് ആയി രണ്ടാം ഗോളും നേടി.

38 മത്തെ മിനിറ്റിൽ ഗാവിയുടെ പാസിൽ നിന്നു ഇടൻ കാലൻ അടിയിലൂടെ തന്റെ രണ്ടാം ഗോളും നേടിയ ഒബമയാങ് ബാഴ്‌സക്ക് മൂന്നാം ഗോളും സമ്മാനിച്ചു. തുടർന്ന് കാർലോസ് സോളർ വലൻസിയക്ക് ആയി ഒരു ഗോൾ തിരിച്ചടിച്ചു എങ്കിലും വാർ അത് ഓഫ് സൈഡ് വിളിച്ചു. രണ്ടാം പകുതിയിൽ 52 മത്തെ മിനിറ്റിൽ ബ്രയാൻ ഗില്ലിന്റെ ക്രോസിൽ നിന്നു ഹെഡറിലൂടെ ഗോൾ നേടിയ കാർലോസ് സോളർ വലൻസിയക്ക് ആയി ഒരു ഗോൾ മടക്കി.

എന്നാൽ 63 മത്തെ മിനിറ്റിൽ ബോക്സിന് പുറത്ത് നിന്ന് ഉഗ്രൻ ഷോട്ടിലൂടെ ഗോൾ കണ്ടത്തിയ പെഡ്രി ബാഴ്‌സലോണയുടെ വലിയ ജയം പൂർത്തിയാക്കുക ആയിരുന്നു. ജയത്തോടെ അത്‍ലറ്റികോ മാഡ്രിഡിനെ മറികടന്നു ആദ്യ നാലിലെ സ്ഥാനവും ബാഴ്‌സലോണ തിരിച്ചു പിടിച്ചു.