Sat. Nov 23rd, 2024
തിരുവനന്തപുരം:

എച്ച് ആർഡിഎസിനെതിരെ സംസ്ഥാന എസ്‌ -എസ്ടി കമ്മീഷൻ കേസ് എടുത്തു. അട്ടപ്പാടിയിലെ ആദിവാസി കുടുംബങ്ങൾക്ക് വാസയോഗ്യമല്ലാത്ത വീട് നിർമ്മിച്ചതിനാണ് കേസെടുത്തത്. അട്ടപ്പാടിയിൽ ആദിവാസികൾക്കായി എച്ച് ആർഡി എസ് നിരവധി വീടുകളാണ് നിർമ്മിച്ചിട്ടുള്ളത്.

ഗുണനിലവാരമില്ലാത്ത വീടുകളാണ് നിർമ്മിച്ചതെന്ന പരാതിയിലാണ് എസ്എസ്ടി കമ്മീഷൻ കേസ് എടുത്തത്. എച്ച് ആർഡിഎസ് നിർമ്മിച്ച വീടുകൾ സുരക്ഷിതമല്ലെന്നും, വന്യമൃഗ ആക്രമണത്തിൽ വീടുകൾ തകരാൻ സാധ്യതയുണ്ടെന്നും ഷൊളയൂർ പഞ്ചായത്തിലെ എഞ്ചിനിയർ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

ആദിവാസി ഭൂമി പാട്ടത്തിനെടുക്കാൻ പാടില്ലെന്നിരിക്കെ ഔഷധകൃഷിക്കായി ആദിവാസി ഭൂമി പാട്ടത്തിനെടുത്തിട്ടുമുണ്ട്. ഈ കാര്യവും കമ്മീഷൻ പരിശോധിക്കും. എച്ച് ആർഡിഎസിനെ കുറിച്ചുള്ള പരാതികളിൽ റിപ്പോർട്ട് സമർപ്പിക്കാൻ പാലക്കാട് ജില്ലാ കലക്ടറോടും കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്.