Sun. Feb 2nd, 2025
മറയൂർ:

ടൗണിലെ കുമ്മിട്ടാംകുഴി തോട്ടിൽ മാലിന്യം തള്ളിയവരെക്കൊണ്ടു തന്നെ നീക്കം ചെയ്യിച്ചു. പിഴയും ഈടാക്കി. ടൗണിനു നടുവിലൂടെയാണു തോട് ഒഴുകുന്നത്. തോടിനു സമീപത്ത് കുമ്മിട്ടാംകുഴി ആദിവാസിക്കുടിയും അനേകം കടകളുമുണ്ട്.

മാലിന്യങ്ങൾ വലിച്ചെറിഞ്ഞു കുന്നുകൂടി കിടന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് പഞ്ചായത്ത് അധികൃതരെത്തി മാലിന്യം തള്ളിയവരുടെ വിവരങ്ങൾ ശേഖരിച്ചു. തുടർന്ന് അവരുടെ പേരിൽ നിയമ നടപടി ആരംഭിച്ച് തള്ളിയവരെ കൊണ്ടുതന്നെ നീക്കം ചെയ്യിച്ച് പിഴയും ഈടാക്കി. തോട്ടിലെ വെള്ളം ശേഖരിച്ചു പരിശോധനയ്ക്കായി തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചിട്ടുണ്ട്. തോട് മാലിന്യമുക്തമാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഉഷ ഹെൻറി ജോസഫ് പറഞ്ഞു.