Mon. Dec 23rd, 2024
മാ​ന്നാ​ർ:

മൈ​ക്രോ സം​രം​ഭ​ത്തി​ലൂ​ടെ പ​ണം വാ​ഗ്ദാ​നം ന​ൽ​കി വീ​ട്ട​മ്മ​മാ​രി​ൽ​നി​ന്ന്​ പ​ണം ത​ട്ടി​യ​താ​യി പ​രാ​തി. ഇ​ല​ഞ്ഞി​മേ​ൽ, മാ​ന്നാ​ർ, പാ​വു​ക്ക​ര, ചെ​ന്നി​ത്ത​ല, ആ​ലാ പെ​ണ്ണു​ക്ക​ര, എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്ത​ട്ടി​പ്പ് ന​ട​ന്ന​ത്. പെ​രു​മ്പാ​വൂ​ർ കേ​ന്ദ്ര​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന മാ​താ ഫി​നാ​ൻ​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ പേ​രി​ലാ​ണ് ത​ട്ടി​പ്പ്.

ആ​ൻ​ഡ്രൂ​സ്, ജോ​ൺ​സ​ൺ എ​ന്നി​വ​രു​ടെ പേ​രും ഫോ​ൺ ന​മ്പ​റും അ​ട​ങ്ങി​യ കാ​ർ​ഡ് വാ​ട്സ്​​ആ​പ്പി​ലൂ​ടെ വീ​ട്ട​മ്മ​മാ​ർ​ക്ക് ന​ൽ​കി വി​ശ്വ​സി​പ്പി​ച്ചാ​ണ് ത​ട്ടി​പ്പ്. 10 വ​നി​ത​ക​ൾ അ​ട​ങ്ങു​ന്ന ഗ്രൂ​പ്പി​നാ​ണ് പ​ണം ന​ൽ​കു​ന്ന​ത്. ഒ​രം​ഗ​ത്തി​ന് 50,000 രൂ​പ വ​രെ കി​ട്ടു​മെ​ന്ന് പ​റ​ഞ്ഞ് കൂ​ടു​ത​ൽ അം​ഗ​ങ്ങ​ളെ ഇ​തി​ൽ പ​ങ്കാ​ളി​ക​ളാ​ക്കാ​നു​ള്ള ഇ​ട​പെ​ട​ലും ഫോ​ണി​ലൂ​ടെ ഇ​ക്കൂ​ട്ട​ർ ന​ട​ത്തും. അം​ഗ​ങ്ങ​ൾ മാ​സം 1900 രൂ​പ അ​ട​യ്ക്ക​ണം.

പ​ണം ല​ഭി​ക്കാ​ൻ ആ​ദ്യ പ​ടി​യാ​യി ഗ്രൂ​പ്​ ലീ​ഡ​ർ അം​ഗ​ങ്ങ​ളു​ടെ ആ​ധാ​ർ വാ​ട്സ്​​ആ​പ്പി​ലൂ​ടെ ഇ​വ​ർ​ക്ക് അ​യ്ക്ക​ണം. അ​യ​ച്ച്​ പ​ത്ത് മി​നി​ട്ട് ക​ഴി​യു​മ്പോ​ൾ ലോ​ൺ പാ​സാ​യെ​ന്ന സ​ന്ദേ​ശം ഗ്രൂ​പ്പ് ലീ​ഡ​ർ​ക്ക്​ ല​ഭി​ക്കും. പി​ന്നീ​ട് ക​ന​റാ ബാ​ങ്കി​ൽ വി​ഘ്നേ​ശ്വ​ര​ൻ എ​ന്ന​യാ​ളു​​ടെ പേ​രി​ൽ 2415101006157 എ​ന്ന അ​ക്കൗ​ണ്ടി​ൽ പ​ണം നി​ക്ഷേ​പി​ക്ക​ണ​മെ​ന്ന സ​ന്ദേ​ശ​വും ന​ൽ​കും.

ഇ​പ്ര​കാ​രം ഓ​രോ അം​ഗ​വും 750 രൂ​പ മു​ത​ൽ 1000 രൂ​പ വ​രെ അ​യ​ച്ചു. പ​ണം അ​ക്കൗ​ണ്ടി​ൽ എ​ത്തി എ​ന്ന അ​റി​യി​പ്പ് കി​ട്ടി​യ സം​ഘം വൈ​കീ​ട്ട് നാ​ലി​ന്​ വീ​ട്ടി​ൽ പ​ണ​വു​മാ​യി എ​ത്തു​മെ​ന്നും അം​ഗ​ങ്ങ​ൾ മൂ​ന്ന് ഫോ​ട്ടോ, ആ​ധാ​ർ, റേ​ഷ​ൻ കാ​ർ​ഡ്, തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് എ​ന്നി​വ​യു​ടെ പ​ക​ർ​പ്പു​ക​ളു​മാ​യി എ​ത്ത​ണ​മെ​ന്നും ഗ്രൂ​പ്പ് ലീ​ഡ​റെ അ​റി​യി​ക്കും.

ഇ​ങ്ങ​നെ ബാ​ങ്കി​ൽ പ​ണ​മ​ട​ച്ച് കാ​ത്തി​രി​ക്കു​ന്ന വീ​ട്ട​മ്മ​മാ​ർ രാ​ത്രി​യാ​യി​ട്ടും അ​ധി​കൃ​ത​ർ എ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് ഫോ​ൺ ചെ​യ്ത​പ്പോ​ൾ സ്വി​ച്ച് ഓ​ഫാ​യി​രു​ന്നു. ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട വീ​ട്ട​മ്മ​മാ​ർ മാ​ന്നാ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​മെ​ന്ന് അ​റി​യി​ച്ചു.