Sun. Dec 22nd, 2024

പ്രായം കുറഞ്ഞുവരുന്നോ എന്ന ക്ലീഷേ ചോദ്യം ഏറ്റവും കൂടുതൽ നേരിടുന്ന നടനാണ് മമ്മൂട്ടി. ഇപ്പോൾ മകനായ ദുൽഖറിനും ഇതേ ചോദ്യം അഭിമുഖീകരിക്കേണ്ടിവരികയാണ്. കഴിഞ്ഞ ദിവസം തന്റെ ഏറ്റവും പുതിയ ചില ഫോട്ടോകൾ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു.

ഈ ചിത്രങ്ങൾക്ക് താഴെ സിനിമാ നിരൂപകൻ രാജീവ് മസാന്ദാണ് ദുൽഖറിന്റെ പ്രായം റിവേഴ്സ് ഗിയറിലാണോ ഓടുന്നതെന്ന് ചോദിച്ചത്. ഈ ചോദ്യത്തിന് രസകരമായ മറുപടിയും ദുൽഖർ നൽകിയിട്ടുണ്ട്.

‘സീനിയർ എന്നെക്കടന്നുപോകുന്നതിനുമുമ്പ് അൽപ്പം വേഗത കൂട്ടണ്ടേ’എന്നായിരുന്നു ദുൽഖറിന്റെ മറുപടി. തന്റെ പുതിയ സിനിമയായ ‘ഹേയ് സിനാമിക’ എന്ന സിനിമയിൽനിന്നുള്ള ചിത്രങ്ങളാണ് ദുൽഖർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നത്. ദുൽഖറിന്റെ അടുത്ത് റിലീസ് ചെയ്യാനുള്ള ചിത്രമാണ് ഹേ സിനാമിക.

സിനിമ കൊറിയോഗ്രാഫർ ബൃന്ദ മാസ്റ്റർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദുൽഖറിനൊപ്പം അദിഥി റാവുവും കാജൽ അഗർവാളും പ്രധാന വേഷത്തിലെത്തുന്നു.