Tue. Nov 5th, 2024
ഒട്ടാവ:

കാനഡയിലെ ട്രക്ക് സമരം കൈകാര്യം ചെയ്യുന്നതില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ മാതൃകയാക്കണമെന്ന് ഇന്റര്‍നാഷണല്‍ ബിസിനസ് നെറ്റ് വര്‍ക്കായ കാനഡ ഇന്ത്യ ഗ്ലോബല്‍ ഫോറം ബ്രിട്ടീഷ് കൊളംബിയ ആവശ്യപ്പെട്ടു. ഫ്രീഡം കണ്‍വോയ് 2022 എന്ന പേരില്‍ കാനഡയിലെ ട്രക്ക് ഡ്രൈവര്‍മാര്‍ നടത്തുന്ന സമരത്തിനെതിരെ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് വേദനയുളവാക്കുന്നതാണെന്നും സംഘടന ട്വീറ്റില്‍ വ്യക്തമാക്കി.

ഇന്ത്യയില്‍ കാര്‍ഷിക നിയമം നടപ്പാക്കിയതിനെ തുടര്‍ന്നുണ്ടായ സമരത്തെ ഇന്ത്യന്‍ സര്‍ക്കാര്‍ കൈകാര്യം ചെയ്തത് ഇപ്പോള്‍ ഓര്‍മിക്കുകയാണ്. ജനാധിപത്യ രീതിയില്‍ സമാധാനപരമായി വിഷയത്തെ കൈകാര്യം ചെയ്യാനാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സര്‍ക്കാര്‍ ശ്രമിച്ചത്.

ഇന്ത്യയിലെ പ്രക്ഷോഭ സമയത്ത് ഇന്ത്യന്‍ സര്‍ക്കാറിന് ട്രൂഡോ നല്‍കിയ ഉപദേശം ഇപ്പോള്‍ ഓര്‍ക്കുകയാണ്. സങ്കടകരമെന്ന് പറയട്ടെ സ്വന്തം ഉപദേശം പോലും പാലിക്കാന്‍ ട്രൂഡോ ശ്രമിക്കുന്നില്ലെന്നും ഇവര്‍ കുറ്റപ്പെടുത്തി. കാനഡയില്‍ ജനാധിപത്യമായ രീതിയില്‍ നടക്കുന്ന സമരത്തെ കൈകാര്യം ചെയ്യാന്‍ ട്രൂഡോ മോദിയെ മാതൃകയാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.