Mon. Dec 23rd, 2024
ഉത്തർപ്രദേശ്:

ഉത്തർപ്രദേശിലെ കുശിനഗറിൽ വിവാഹാഘോഷത്തിനിടെ കിണറ്റിൽ വീണ് 13 പേർ മരിച്ചു. രണ്ട് പേർ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. ബുധനാഴ്ച വൈകിട്ടോടെയായിരുന്നു അപകടം. മരിച്ചവരില്‍ ഒരു കുട്ടിയും ബാക്കി സ്ത്രീകളും പെണ്‍കുട്ടികളുമാണ്.

വിവാഹ വീട്ടിലെ ഹൽദി ആഘോഷങ്ങൾക്കിടെയാണ് സംഭവം. ചടങ്ങുകൾ കാണാനെത്തിയവർ ഇരുന്ന സ്ലാബ് തകർന്നാണ് അപകടമുണ്ടായത്. സംഭവത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി.

കിണറ്റില്‍ കൂടുതൽ മൃതദേഹങ്ങൾ ഉണ്ടാകാനുള്ള സാധ്യത പൊലീസ് തള്ളിക്കളഞ്ഞിട്ടില്ല. അര്‍ധരാത്രി വരെ രക്ഷാപ്രവർത്തനം നടന്നിരുന്നു