Sun. Dec 22nd, 2024
ബാന്‍ഡങ്:

വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച് ഗര്‍ഭിണികളാക്കിയ സ്‌കൂള്‍ പ്രിന്‍സിപ്പലിന് ഇന്‍ഡോനേഷ്യന്‍ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. വെസ്റ്റ് ജാവയിലെ ബാന്‍ഡങ് സിറ്റിയിലെ ഇസ്‌ലാമിക് ഗേള്‍സ് ബോര്‍ഡിങ് സ്‌കൂളിലെ പ്രിന്‍സിപ്പല്‍ ഹെറി വിറാവനിനെയാണ് കോടതി ശിക്ഷിച്ചത്. പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ക്ക് ജനിക്കുന്ന കുട്ടികളെ താല്‍ക്കാലികമായി വനിതാ ശിശു സംരക്ഷണ ഏജന്‍സിക്ക് കൈമാറണമെന്നും കോടതി വിധിച്ചു.

സ്‌കൂളിലെ 11 മുതല്‍ 14 വയസ്സുവരെയുള്ള 13 കുട്ടികളെയാണ് ഹെറി വിറാവന്‍ പീഡിപ്പിച്ചത്. 2016 മുതല്‍ 2021 വരെയുള്ള കാലഘട്ടത്തില്‍ സ്‌കൂളിലും ഹോട്ടലിലും വാടക വീടുകളിലുമായാണ് പീഡനം നടന്നത്. പെണ്‍കുട്ടികളിലൊരാള്‍ രക്ഷിതാക്കളോട് കാര്യങ്ങള്‍ പറയുകയായിരുന്നു.