Mon. Dec 23rd, 2024
യുക്രൈൻ:

യുക്രൈനിൽ യുദ്ധ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ആശങ്കയറിയിച്ച് യു എൻ സെക്രട്ടറി-ജനറൽ അന്റോണിയോ ഗുട്ടെറസ്. ഇപ്പോൾ ഇരു രാജ്യങ്ങൾക്കുമിടയിൽ മികച്ച നയതന്ത്രമാണ് ആവശ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. റഷ്യയുടെ ഉന്നത നയതന്ത്രജ്ഞൻ സെർജി ലാവ്റോവിയേയും യുക്രേനിയൻ വിദേശകാര്യ മന്ത്രി ഡിംട്രോ കുലേബയേയും അന്റോണിയോ ഗുട്ടറസ് ഇക്കാര്യം ബോധ്യപ്പെടുത്തിയിട്ടുണ്ടെന്ന് വക്താവ് സ്റ്റെഫാൻ ദുജാറിക് പറഞ്ഞു.

യുക്രൈനിൽ വർധിച്ചു വരുന്ന സംഘർഷങ്ങളിൽ യു എൻ സെക്രട്ടറി ജനറൽ ഗൗരവമായ ഉത്കണ്ഠ പ്രകടിപ്പിച്ചിട്ടുണ്ടെന്നും നയതന്ത്ര ബന്ധം മെച്ചപ്പെടുത്താൻ വേണ്ട എല്ലാ ചർച്ചകളെയും സ്വാഗതം ചെയ്യുന്നതായും ദുജാറിക് മാധ്യമപ്രവർത്തകരോട് പറഞ്ഞു. റഷ്യ യുക്രൈനിനെ ആക്രമിക്കില്ലെന്ന് ഗുട്ടെറസിന് ഉറച്ച ബോധ്യമുണ്ടെന്ന് ജനുവരി 21 ന് നടത്തിയ വാർത്ത സമ്മേളനത്തിൽ ഡുജാറിക് വ്യക്തമാക്കിയിരുന്നു.