Mon. Dec 23rd, 2024

നടി കാവേരി സംവിധിയാകയാകുന്ന ചിത്രം ഒരുങ്ങുന്നു. ബഹുഭാഷ ത്രില്ലര്‍ ചിത്രമാണ് കാവേരി സംവിധാനം ചെയ്യുന്നത്. കാവേരി തന്നെയാണ് ചിത്രത്തിന്റെ നിര്‍മാണവും. കാവേരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടു.

മലയാളം, തെലുങ്ക്, കന്നഡ്, തമിഴ് ഭാഷകലിലാണ് ചിത്രം എത്തുക. ചേതൻ ചീനുവാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നത്. ശക്തി ശരവണൻ, ആല്‍ബി ആന്റണി എന്നിവരാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. അച്ചുരാജാമണി ആണ് ചിത്രത്തിന്റെ ചിത്രസംയോജനം.

കെ2കെ പ്രോഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുക. സുഹാസിനി മണിരത്‍നം, സിദ്ധി, ശ്വേത, രോഹിത് മുരളി, ശ്രീകാന്ത് തുടങ്ങിയവര്‍ ചിത്രത്തിലുണ്ട്. ആര്‍ട്ട് ജീത്തു, എസ് വി മുരളി. ആന്റണി ആണ് ചിത്രത്തിന്റെ ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വിക്കുന്നത്.