മുംബൈ:
മാർച്ചിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന എൽ ഐ സി പ്രാഥമിക ഓഹരി വിൽപനയിലൂടെ (ഐ പി ഒ) കേന്ദ്ര സർക്കാറിന് കിട്ടാൻ പോകുന്നത് 60,000 കോടിയിലധികം രൂപ. 2020നുശേഷം കോവിഡിൽ തളർന്ന കേന്ദ്ര സർക്കാർ ഖജനാവിന് തുക മുതൽക്കൂട്ടാകുമെന്നാണ് പ്രതീക്ഷ.
ഓഹരി ലിസ്റ്റ് ചെയ്യുകയും തുടർന്ന് വിപണിയിൽ പരമാവധി ഡിമാൻഡ് ലഭിക്കുകയും ചെയ്താൽ 75,000 കോടി വരെ കേന്ദ്ര സർക്കാറിന് ലഭിച്ചേക്കും. പൂർണമായും കേന്ദ്ര ഉടമസ്ഥതയിലുള്ള എൽ ഐ സിയിലെ അഞ്ചു ശതമാനം ഓഹരികളാണ് (31.6 കോടി) വിൽക്കുന്നത്.