Sun. Feb 23rd, 2025
ജയ്‌പൂർ:

ജയ്പൂരിലെ ഭബ്രൂവിൽ വാഹനാപകടത്തിൽ അഞ്ച് മരണം. ഡൽഹിയിൽ നിന്ന് പ്രതിയുമായി പുറപ്പെട്ട ഗുജറാത്ത് പൊലീസിന്‍റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. നാലു പൊലീസുകാരും ഒരു പ്രതിയുമാണ് മരിച്ചത്.

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗേലോട്ട് അപകട വാര്‍ത്ത ട്വീറ്റ് ചെയ്തിട്ടുണ്ട്. മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടായിരുന്നു ഗേലോട്ടിന്‍റെ ട്വീറ്റ്.