Fri. Mar 29th, 2024
കാ​ഞ്ഞ​ങ്ങാ​ട്​:

ഹ​രി​ത ക​ര്‍മ സേ​ന​യു​ടെ അ​ജൈ​വ പാ​ഴ്​​വ​സ്തു ശേ​ഖ​ര​ണം ഊ​ര്‍ജി​ത​മാ​ക്കാ​നും മാ​ലി​ന്യ നി​ര്‍മാ​ര്‍ജ​നം കാ​ര്യ​ക്ഷ​മ​മാ​ക്കാ​നും സ്മാ​ര്‍ട്ട് ഗാ​ര്‍ബേ​ജ് മൊ​ബൈ​ല്‍ ആ​പ്പു​മാ​യി കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ. ഹ​രി​ത​കേ​ര​ളം മി​ഷ​ൻെ​റ​യും ശു​ചി​ത്വ മി​ഷ​​ൻെ​റ​യും സ​ഹാ​യ​ത്തോ​ടെ​യാ​ണ് മൊ​ബൈ​ല്‍ ആ​പ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഓ​രോ വീ​ട്ടി​ല്‍ നി​ന്നും ശേ​ഖ​രി​ച്ച ജൈ​വ-​അ​ജൈ​വ പാ​ഴ്വ​സ്തു​ക്ക​ള്‍ എ​ത്ര​യാ​ണെ​ന്നും അ​വ​യു​ടെ സം​സ്‌​ക​ര​ണം എ​ങ്ങ​നെ​യാ​ണെ​ന്നും ഈ ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ മ​ന​സ്സി​ലാ​ക്കാ​ന്‍ സാ​ധി​ക്കും.

വീ​ടു​ക​ള്‍ക്ക് ന​ല്‍കു​ന്ന ക്യു ആ​ര്‍ കോ​ഡു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ക. ഓ​രോ സ്ഥ​ല​ത്തു​നി​ന്നും ശേ​ഖ​രി​ച്ച മാ​ലി​ന്യ​ങ്ങ​ളു​ടെ അ​ള​വും അ​വ സം​സ്‌​ക​രി​ച്ച​തി​ന്റെ ക​ണ​ക്കു​ക​ളും ഈ ​ആ​പ്പി​ലൂ​ടെ ല​ഭ്യ​മാ​കും. പ​ദ്ധ​തി​യു​ടെ ഒ​ന്നാം​ഘ​ട്ട​ത്തി​നാ​യി 7,63,000 രൂ​പ ന​ഗ​ര​സ​ഭ വ​ക​യി​രു​ത്തി.

ആ​പ്ലി​ക്കേ​ഷ​ന് ആ​വ​ശ്യ​മാ​യ വെ​ബ് ബേ​സ്​​ഡ് പ്രോ​ഗ്രാം ത​യാ​റാ​ക്കു​ന്ന​തും മോ​ണി​റ്റ​ര്‍ ചെ​യ്യു​ന്ന​തും കെ​ല്‍ട്രോ​ണാ​ണ്. എ​ല്ലാ വാ​ര്‍ഡു​ക​ളി​ലെ​യും ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ള്‍ക്കും സം​സ്ഥാ​ന-​ജി​ല്ല​ത​ല സം​വി​ധാ​ന​ങ്ങ​ള്‍ക്കും മാ​ലി​ന്യ ശേ​ഖ​ര​ണ​വും സം​സ്‌​ക​ര​ണ​വും സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളു​ടെ പു​രോ​ഗ​തി മ​ന​സ്സി​ലാ​ക്കാ​ന്‍ ഇ​തി​ലൂ​ടെ സാ​ധി​ക്കും. ഹ​രി​ത ക​ര്‍മ​സേ​ന​ക​ള്‍ക്ക് സ്മാ​ര്‍ട്ട്‌​ഫോ​ണ്‍, ഓ​ഫി​സ് ആ​വ​ശ്യ​ത്തി​നു​ള്ള ലാ​പ്‌​ടോ​പ് തു​ട​ങ്ങി​യ​വ ല​ഭ്യ​മാ​ക്കും. ഇ​തി​നും കെ​ല്‍ട്രോ​ണി​നു​ള്ള സ​ര്‍വി​സ് ചാ​ര്‍ജ് ന​ല്‍കു​ന്ന​തി​നും ഫ​ണ്ട് അ​നു​വ​ദി​ക്കു​ന്ന​തി​ന് പ​ദ്ധ​തി ത​യാ​റാ​ക്കി​യ​താ​യി ന​ഗ​ര​സ​ഭ ചെ​യ​ര്‍പേ​ഴ്‌​സ​ൻ കെവി സു​ജാ​ത അ​റി​യി​ച്ചു.