Thu. Jan 23rd, 2025

മലയാള സിനിമാ ലോകം ആകാംഷയോടെ കാത്തിരിക്കുന്ന  ‘ഭീഷ്മപര്‍വം’ സിനിമയുടെ ടീസറിൽ മമ്മൂട്ടിയുടെ പേരിനൊപ്പം പദ്മശ്രീ ചേർത്തത് വലിയ ചർച്ചയാകുന്നു. രാജ്യം നല്‍കിയ ബഹുമതി കച്ചവടതാല്‍പര്യത്തോടെ ഉപയോഗിക്കുന്നതിന് നിയമസാധുതയില്ലാത്തതിനാൽ ഭാരത രത്‌ന, പത്മ പുരസ്‌കാരങ്ങള്‍ പേരിന് മുമ്പോ ശേഷമോ ഉപയോഗിച്ചാല്‍ അത് പിന്‍വലിക്കാനുള്ള അധികാരം രാഷ്ട്രപതിക്കുണ്ട്. ഇത് മമ്മൂട്ടിയെയും ബാധിക്കുമോ എന്നാണ് ഇപ്പോഴത്തെ ആശങ്ക. 

ഭാരതരത്ന, പത്മവിഭൂഷണ്‍, പത്മഭൂഷണ്‍, പത്മശ്രീ തുടങ്ങിയ ദേശീയ പുരസ്‌കാരങ്ങള്‍ ആര്‍ട്ടിക്കിള്‍ 18(1) ന്റെ അര്‍ത്ഥത്തിലുള്ള പദവികള്‍ക്ക് തുല്യമല്ലെന്ന് 2019ല്‍ ലോക്സഭയില്‍ രേഖാമൂലമുള്ള ചോദ്യത്തിന് മറുപടിയായി ആഭ്യന്തര സഹമന്ത്രി ഹന്‍സ്രാജ് ഗംഗാറാം അഹിര്‍ പറഞ്ഞിരുന്നു. ഇത്തരത്തില്‍ എന്തെങ്കിലും ദുരുപയോഗം ഉണ്ടായാല്‍, ഭാരത രത്‌ന, പത്മ പുരസ്‌കാരങ്ങളുമായി ബന്ധപ്പെട്ട ചട്ടം 10-ല്‍ പറഞ്ഞിരിക്കുന്നത് പ്രകാരം രാഷ്ട്രപതിക്ക് പുരസ്‌കാരങ്ങള്‍ റദ്ദാക്കുവാനും അസാധുവാക്കാനും കഴിയും.

പേരിനൊപ്പം പദ്മശ്രീ ഉപയോഗിച്ചതിന്റെ പേരില്‍ 2013 ല്‍ തെലുഗു സിനിമ താരവും നിര്‍മാതാവുമായ മോഹന്‍ ബാബുവിനോടും, നടന്‍ ബ്രഹ്മാനന്ദത്തോടും ഭാരതരത്‌നം തിരികെ നല്‍കാന്‍ ആന്ധ്രാപ്രദേശ് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.