Sun. Feb 23rd, 2025
അതിരപ്പിള്ളി:

വിനോദ കേന്ദ്രത്തിൽ റോഡരികിലെ പാർക്കിങ് സ്ഥലത്തു നിന്ന് ആറുവയസ്സുകാരൻ 20 അടി താഴ്ചയിലേക്കു വീണു. വെള്ളച്ചാട്ടം കാണാനെത്തിയ അങ്കമാലി സ്വദേശി നവീന്റെ മകൻ ഇസഹാക്കാണ് കൈവരി ഇല്ലാത്തതിനാൽ കുഴിയിലേക്കു വീണത്. മുതിർന്നവർ ഇറങ്ങുന്നതിനു മുൻപേ കാറിൽ നിന്ന് ഇറങ്ങിയ കുട്ടി കാലിടറി വീഴുകയായിരുന്നു.

നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ട കുട്ടിയെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡരികിലെ പാർക്കിങ് അപകടകരമാണെന്നു വർഷങ്ങൾക്കു മുൻപേ ആക്ഷേപമുയർന്നിരുന്നു. ഒട്ടേറെ അപകടങ്ങൾ ഇവിടെ സംഭവിച്ചെങ്കിലും അധികൃതർ മുൻകരുതലുകളൊന്നും സ്വീകരിച്ചിട്ടില്ല.