Mon. Dec 23rd, 2024

ഐപിഎല്‍ 2022 മെഗാ താരലേലത്തിന്റെ രണ്ടാം ദിനത്തിലെ ലേല നടപടികള്‍ ആരംഭിച്ചു. 503 കളിക്കാരുടെ ലേലം ആണ് ഇന്ന് നടക്കുന്നത്. ലേലപ്പട്ടികയിൽ 98 മുതൽ 161 വരെയുള്ള എല്ലാ കളിക്കാരെയും ലേലത്തിൽ അവതരിപ്പിക്കും.

തുടര്‍ന്നുള്ള 439 കളിക്കാരില്‍ ഫ്രാഞ്ചൈസികള്‍ ആവശ്യപ്പെടുന്നവരെ മാത്രമേ ലേലത്തിൽ പങ്കെടുപ്പിക്കുകയുള്ളൂ. ആവശ്യമായ 20 കളിക്കാരുടെ പേര് എഴുതിനൽകാന്‍ ഫ്രാഞ്ചൈസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷനെ മുംബൈ ഇന്ത്യന്‍സ് വമ്പന്‍ തുകയ്‌ക്ക് നിലനിര്‍ത്തിയതാണ് ലേലത്തിന്‍റെ ആദ്യദിനം ശ്രദ്ധേയമായത്.

അജിന്‍ക്യ രഹാനെയെ ഒരു കോടി രൂപയ്‌ക്ക് സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഏയ്ഡന്‍ മാര്‍ക്രത്തെ 2.60 കോടിക്ക് സ്വന്തമാക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്‌. ലിയാം ലിവിങ്സ്റ്റണെ 11.50 കോടിക്ക് സ്വന്തമാക്കി പഞ്ചാബ് കിങ്‌സ്. ജെയിംസ് നീഷാമിനെ ആരും വാങ്ങിയില്ല.

ജയന്ത് യാദവ് 1.70 കോടിക്ക് ഗുജറാത്ത് ടൈറ്റന്‍സില്‍. അതേസമയം ഡേവിഡ് മാലന്‍, ഓയിന്‍ മോര്‍ഗന്‍, മാര്‍നസ് ലബുഷെയ്‌ന്‍, ആരോണ്‍ ഫിഞ്ച്, സൗരഭ് തിവാരി, ചേതേശ്വര്‍ പുജാര എന്നിവരെ ആദ്യഘട്ടത്തില്‍ വാങ്ങാനാളുണ്ടായില്ല. വിജ് ശങ്കര്‍ 1.40 കോടിക്ക് ഗുജറാത്ത് ടൈറ്റന്‍സില്‍. ക്രിസ് ജോര്‍ദനെ ആരും വാങ്ങിയില്ല.ഒഡീന്‍ സ്മിത്തിനെ 6 കോടിക്ക് പഞ്ചാബ് കിങ്‌സ് സ്വന്തമാക്കി.മാര്‍ക്കോ യാന്‍സനെ 4.20 കോടിക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കി. ശിവം ദുബെ 4 കോടിക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സില്‍. കൃഷ്ണപ്പ ഗൗതം 90 ലക്ഷം ലക്‌നൗ സൂപ്പർ ജയിന്റ്സ് സ്വന്തമാക്കി. ഇഷാന്ത് ശർമയെ ആരും വാങ്ങിയില്ല, ഖലീല്‍ അഹമ്മദ് 5.25 കോടിക്ക് ഡല്‍ഹി ക്യാപ്പിറ്റല്‍സില്‍. ലുങ്കി എന്‍ഗിഡിയെ ആരും വാങ്ങിയില്ല.

ദുഷ്മാന്ദ ചമീരയെ 2 കോടിക്ക് സ്വന്തമാക്കി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്‌.ചേതൻ സക്കറിയ ഡൽഹി ക്യാപിറ്റൽസ് 4.2കോടിക്ക് സ്വന്തമാക്കി. സന്ദീപ് ശർമ പഞ്ചാബ് കിങ്‌സ് 50 ലക്ഷം. നവദീപ് സൈനി രാജസ്ഥാൻ റോയൽസ് 2.60 കോടിക്ക് സ്വന്തമാക്കി. ഷെൽട്ടൻ കോട്രേലിനെ ആരും വാങ്ങിയില്ല.