Mon. Dec 23rd, 2024

ഹൈദരാബാദ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 67 കോടി രൂപ നഷ്ടം വരുത്തിയ കേസിൽ ഘനശയംദാസ് ജെംസ് ആൻഡ് ജുവൽസിന്റെ മാനേജിംഗ് പാർട്ണർ സഞ്ജയ് അഗർവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് വായ്പാ തട്ടിപ്പ് കേസിൽ അഗർവാളിനെതിരെ കേസെടുത്തിരിക്കുന്നത്. വെള്ളിയാഴ്ച അറസ്റ് ചെയ്ത പ്രതികളെ 15 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്. ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ ഇഡി ട്വീറ്റ് ചെയ്യുകയായിരുന്നു. 

2010 ലും 2011 ലുമായി പഞ്ചാബ് നാഷണൽ ബാങ്കിൻ്റെ പേരിൽ വ്യാജ ബാങ്ക് ഗ്യാരന്റികളും കവർ ലെറ്ററുകളും സമർപ്പിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് അഗർവാൾ സ്വർണക്കട്ടി വാങ്ങുകയായിരുന്നു. ഈ സ്വർണം പിന്നീട് വിധ ചെറുകിട വ്യാപാരികൾക്ക് വിൽക്കുകയും ചെയ്തു. എസ്ബിഐ, പിഎൻബി എന്നീ രണ്ട് ബാങ്കുകളെയും അതിവിദഗ്ധമായി അഗർവാൾ  കബളിപ്പിക്കുകയായിരുന്നെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.