Mon. Dec 23rd, 2024
വരാപ്പുഴ:

വിദ്യാർത്ഥികളിൽ പ്രകൃതിബോധം വർദ്ധിപ്പിക്കാനും കാർബൺ ന്യൂട്രൽകൃഷി പഠിപ്പിക്കാനുമായി കോട്ടുവള്ളി ഗ്രാമപഞ്ചായത്ത്-കൃഷിഭവന്റെ നേതൃത്വത്തിൽ കോട്ടുവള്ളി ഗവ യു പി സ്കൂളിൽ ഗ്രീൻ മാജിക് സംഘടിപ്പിച്ചു. കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡന്‍റ് കെഎസ് ഷാജി ഉദ്ഘാടനം ചെയ്തു.

ഓൾ ഇന്ത്യ മാജിക് മത്സരത്തിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കിയ പ്രശസ്ത മജീഷ്യൻ വൈദർഷ, മൂഴിക്കുളം ശാല ഡയറക്ടർ ടി ആർ പ്രേംകുമാർ, മജീഷ്യൻ ഏഴുപുന്ന ഗോപിനാഥ് എന്നിവർ മുഖ്യാതിഥികളായി. പറവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ എസ് സനീഷ്, കോട്ടുവള്ളി പഞ്ചായത്ത് വൈസ് പ്രസിഡൻറ് അനിജ വിജു, സ്ഥിരം സമിതി അധ്യക്ഷൻ സെബാസ്റ്റ്യൻ തോമസ് തുടങ്ങിയവർ പങ്കെടുത്തു.