Fri. Nov 22nd, 2024

മണിപ്പൂർ: രണ്ടു ഘട്ടങ്ങളായി നടക്കുന്ന മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടിങ് തീയതികളിൽ മാറ്റം വരുത്തി. ഫെബ്രുവരി 27 നു നടത്താനിരുന്ന ആദ്യഘട്ട വോട്ടിങ് ഫെബ്രുവരി 28 ലേക്കും, മാർച്ച് 3 ന് നടത്താനിരുന്ന രണ്ടാം ഘട്ട വോട്ടിങ് മാർച്ച് 5 ലേക്കും മാറ്റിയതായാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചത്. ഫെബ്രുവരി 14 നു നടത്താനിരുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പും ഫെബ്രുവരി 20 ലേക്ക് മാറ്റിയിരുന്നു. 

നിലവിൽ മണിപ്പൂർ നിയമസഭയിലെ പ്രതിപക്ഷനേതാവും, മൂന്നുവട്ടം മണിപ്പൂർ മുഖ്യമന്ത്രിയാവുകയും ചെയ്ത ഒക്രം ഇബോബി സിങ് വെള്ളിയാഴ്ച നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. സ്ഥിരമായി മത്സരിക്കാറുള്ള തൗബാൽ മണ്ഡലത്തിൽ തന്നെയാവും അദ്ദേഹം ഈ വട്ടവും മത്സരിക്കുക. പുതിയ അധ്യായമാകും ഈ തെരഞ്ഞെടുപ്പെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് നാമനിർദേശം സമർപ്പിച്ചതിനു ശേഷം പറഞ്ഞത്. 

നതെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മപുസയിൽ നടന്ന പ്രചരണ റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തിരുന്നു. വെള്ളിയാഴ്ച നടക്കുന്ന ഉത്തരാഖണ്ഡിലെ ഗൻസാലി, കർണപ്രയാഗ്, നരേന്ദ്രനഗർ നിയമസഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഭാഗമാകും.