Wed. Jan 22nd, 2025

തിരുവനന്തപുരം: ഫെബ്രുവരി 18 മുതൽ സംസ്ഥാന നിയമസഭ സമ്മേളനം നടത്താൻ തീരുമാനമായി. രണ്ട് ഘട്ടങ്ങളായി ബജറ്റ് സമ്മേളനം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ സമ്മേളനത്തിന് തുടക്കം കുറിക്കും.  പ്രസംഗത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയിട്ടുണ്ട്. 

ഫെബ്രുവരി 25 ന് നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചക്ക് ശേഷം പിരിയുന്ന സഭ, മാർച്ച് രണ്ടാം വാരമാണ് വീണ്ടും ചേരുക. മാർച്ച് 11 നാണ് സംസ്ഥാന ബഡ്ജറ്റ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. മാർച്ച് ആദ്യവാരം സിപിഎമ്മിന്റെ സംസ്ഥാനസമ്മേളനം നിശ്ചയിച്ച സാഹചര്യത്തിലാണ് രണ്ട് ഘട്ടമായി ബജറ്റ് സമ്മേളനം ചേരാൻ തീരുമാനമായത്. ലോകായുക്ത ഓർഡിൻസ് ഗവർണർ ഒപ്പിടാത്തതിനാലായിരുന്നു നിയമസഭാ സമ്മേളനതീയതി ഇതുവരെ നിശ്ചയിക്കാതിരുന്നത്.