ഈ വർഷത്തെ ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ച ഇ-പാസ്‌പോര്‍ട് ജൂലൈ മാസത്തോടെ വിതരണം തുടങ്ങും. പാസ്‌പോര്‍ട് തയ്യാറാക്കുന്നതിനുള്ള സാങ്കേതിക സേവനം ലഭ്യമാക്കുന്നതിനായി ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന് കരാര്‍ നൽകിയിട്ടുണ്ട്.
ഒരു ദശാബ്ദത്തിലധികമുള്ള സേവനത്തിനുശേഷമാണ് പാസ്‌പോര്‍ട് സേവാ പദ്ധതിയുടെ രണ്ടാംഘട്ട പദ്ധതി നിര്‍വഹണത്തിനും ടാറ്റ കണ്‍സള്‍ട്ടന്‍സിക്ക് തന്നെ കരാർ ലഭിക്കുന്നത്. 1,000-1,200 കോടി രൂപയാണ് കരാര്‍ തുക. ടിസിഎസ് ഇ-പാസ്‌പോര്‍ട്ടിനായുള്ള സാങ്കേതിക സഹായം മാത്രമാകും നൽകുക. സർക്കാർ തന്നെയാവും തുടർന്നും പാസ്‌പോര്‍ട്ട് ബുക്ക്‌ലെറ്റ് അച്ചടിക്കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യുക. കരാറില്‍ താലസ് ഇന്ത്യ, എച്ച്ബി തുടങ്ങിയ കമ്പനികളും പങ്കെടുത്തിരുന്നു.
വിസ സ്റ്റാമ്പിങ് അടക്കം ഇ-പാസ്‌പോര്‍ടിൽ തുടരുന്നതിനാൽ ഇത് കടലാസ് രഹിത പാസ്‌പോര്‍ട്ടായിരിക്കില്ല. എന്നാൽ പാസ്‌പോര്‍ടിന്റെ കവറില്‍ സുരക്ഷയുമായി ബന്ധപ്പെട്ട ഡാറ്റ എന്‍കോഡ് ചെയ്ത ചിപ്പ് ഘടിപ്പിച്ച് ഓട്ടോമേഷന്‍ നടപ്പാക്കും. വിവിധ രാജ്യങ്ങള്‍ ഇതിനകം ഇ- പാസ്‌പോര്‍ട്ടുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ചിപ്പുവഴി സ്‌കാനിങ് നടക്കുന്നതിനാല്‍ എമിഗ്രേഷന്‍ ക്ലിയറിന്‍സ് നടപടികൾ നിമിഷനേരംകൊണ്ട് പൂര്‍ത്തിയാക്കാമെന്നാണ് ഇ-പാസ്‌പോര്‍ട്ടിന്റെ പ്രത്യേക.