Sun. Dec 22nd, 2024
കൊച്ചി:

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരുടെ വധഗൂഢാലോചന കേസിൽ ദിലീപിന്‍റെയും കൂട്ടുപ്രതികളുടേയും മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുകയാണ്. ദിലീപിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അതിനാൽ മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.

ദിലീപ് ഹാജരാക്കിയ ഫോണുകളിൽ ഇപ്പോഴും അവ്യക്തത നിലനിൽക്കുകയാണ്. ആവശ്യപ്പെട്ട ഫോണുകളിൽ ഒരെണ്ണം ദിലീപ് ഹാജരാക്കിയിട്ടില്ലെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. പണ്ട് ഉപയോഗിച്ച് ഉപേക്ഷിച്ചുകളഞ്ഞ ഫോണാണ് ഇതെന്നാണ് ദിലീപ് അറിയിച്ചിരിക്കുന്നത്.

ഏതാണ്ട് 2000ത്തോളം കോളുകൾ ചെയ്ത ഫോണിനെക്കുറിച്ച് അറിയില്ല എന്ന് പറയുന്നത് കളവാണെന്നും ദിലീപ് തെളിവുകൾ മറച്ചുപിടിക്കാൻ ശ്രമിക്കുകയാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഫോണിന്‍റെ ഐ എം ഇ ഐ നമ്പർ അടക്കമുള്ള വിവരങ്ങൾ അന്വേഷണ സംഘം കോടതിക്ക് കൈമാറിയിട്ടുണ്ട്.