Sun. Dec 22nd, 2024
ന്യൂഡൽഹി:

ആർ ബി ഐ ഡിജിറ്റൽ കറൻസി ​പുറത്തിറക്കുമെന്ന ധനമന്ത്രി നിർമ്മല സീതാരാമന്‍റെ പ്രഖ്യാപനം ഡിജിറ്റൽ സമ്പദ്​വ്യവസ്ഥയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടു വരാൻ പര്യാപ്തമാണ്​. ബ്ലോക്ക്​ചെയിൻ സാ​ങ്കേതികവിദ്യ അടിസ്ഥാനമാക്കയുള്ള ഡിജറ്റൽ കറൻസി ബിറ്റ്​കോയിൻ ഉൾപ്പടെയുള്ളവക്ക്​ ബദലായാണ്​ ആർ ബി ഐ പുറത്തിറക്കുന്നത്​​.

2022-23 സാമ്പത്തിക വർഷത്തിൽ തന്നെ ഡിജിറ്റൽ റുപ്പി എന്ന്​ അറിയപ്പെടുന്ന ഡിജിറ്റൽ കറൻസി ആർ ബി ഐ പുറത്തിറക്കും. ഡിജിറ്റൽ റുപ്പി കറൻസി മാനേജ്​മെന്‍റ്​ സിസ്റ്റത്തിന്‍റെ ചിലവ്​ കുറക്കുമെന്ന്​ ഇതിന്‍റെ പ്രഖ്യാപനം നടത്തിയതിന്​ പിന്നാലെ ധനമന്ത്രി പറഞ്ഞു.