Fri. Aug 29th, 2025
കാൺപൂർ:

കാൺപൂരിൽ ഇലക്ട്രിക് ബസ് നിയന്ത്രണം വിട്ട് കാല്‍നട യാത്രക്കാർക്കിടയിലേക്ക് പാഞ്ഞുകയറി ആറ് പേർ മരിക്കുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ടാറ്റ് മിൽ ക്രോസ്റോഡിന് സമീപം പുലർച്ചെയാണ് അപകടമുണ്ടായത്.

അമിതവേഗതയിലെത്തിയ ബസ് നിയന്ത്രണം വിട്ട് വാഹനങ്ങളെയും വഴിയാത്രക്കാരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ മൂന്ന് കാറുകളും നിരവധി ബൈക്കുകളും ബസ് തകർത്തു. തുടർന്ന് ട്രാഫിക് ബൂത്തിലൂടെ ഓടിയ ബസ് ട്രക്കിൽ ഇടിച്ച് നിര്‍ത്തുകയായിരുന്നു. സംഭവത്തിൽ ലോക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.