Thu. Apr 3rd, 2025
കോട്ടയം:

മാർക്ക് ലിസ്റ്റിനും സർട്ടിഫിക്കറ്റിനും കൈക്കൂലി വാങ്ങിയ കേസിൽ പിടിയിലായ എംജി സർവകലാശാല അസിസ്റ്റന്‍റ് സിജെ എൽസി അടക്കമുള്ളവരുടെ നിയമനത്തിൽ ഇടത് സംഘടന ഇടപെട്ടതിന്‍റെ രേഖകൾ പുറത്ത്. തസ്തിക മാറ്റം വഴിയുള്ള അസിസ്റ്റന്‍റ് നിയമനത്തിലെ മാനദണ്ഡം മാറ്റാൻ എംപ്ലോയീസ് അസോസിയേഷൻ വിസിക്ക് നൽകിയ കത്ത് കിട്ടി. അതിനിടെ എൽസിയുടെ ബിരുദത്തെ കുറിച്ചും അന്വേഷിക്കാൻ വിജിലൻസ് നീക്കം തുടങ്ങി.