Fri. Jan 24th, 2025
ന്യൂഡൽഹി:

കേന്ദ്രബജറ്റിന് മുന്നോടിയായി സാമ്പത്തിക സർവേ ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കും. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന് പിന്നാലെ ധനമന്ത്രി നിർമ്മല സീതാരാമൻ സാമ്പത്തിക സർവേ റിപ്പോർട്ട് സഭയിൽവെക്കും. പ്രതീക്ഷിച്ച നിലയിലേക്ക് രാജ്യത്തിന്റെ ജി ഡി പി എത്തുമോയെന്നത് സംബന്ധിച്ചാണ് സാമ്പത്തിക സർവേ പാർലമെന്റിലെത്തുമ്പോൾ ആകാംക്ഷ നിലനിൽക്കുന്നത്.

ഒമ്പത് ശതമാനം ജി ഡി പി വളർച്ച സാമ്പത്തിക സർവേ പ്രവചിക്കുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷത്തെ സാമ്പത്തിക സർവേ രാജ്യത്ത് 11 ശതമാനം വളർച്ചയുണ്ടാകുമെന്നായിരുന്നു പ്രവചിച്ചതെങ്കിലും ഈ സാമ്പത്തിക വർഷം 9.2 ശതമാനം വളർച്ചയുണ്ടാകാനാണ് സാധ്യതയെന്നാണ് സ്ഥിതിവിവരകണക്ക് മന്ത്രാലയത്തിന്റെ വിലയിരുത്തൽ.

കോവിഡിന് ശേഷം സമ്പദ്‍വ്യവസ്ഥ എത്രത്തോളം മുന്നേറിയെന്നത് സംബന്ധിച്ച നിർണായക വിവരങ്ങളും സാമ്പത്തിക സർവേയിൽ ഉൾപ്പെടുമെന്നാണ് പ്രതീക്ഷ.