Fri. Jan 24th, 2025
യു എസ്:

തന്റെ സ്വകാര്യ ജെറ്റ് വിമാനത്തിന്റെ ലൊക്കേഷൻ ട്രാക്ക് ചെയ്യുന്നത് നിർത്താൻ വേണ്ടി ടെസ്‍ല സിഇഒ ഇലോൺ മസ്‌ക് കൗമാരക്കാരന് വാഗ്ദാനം ചെയ്തത് 5,000 ഡോളർ. കഴിഞ്ഞ നവംബറിലാണ് 19 കാരനായ ജാക്ക് സ്വീനിയെ ഇലോൺ മസ്‌ക് സമീപിക്കുന്നത്.

@ElonJet എന്ന പേരിലുള്ള ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ജാക്ക് മസ്‌കിന്റെ വിമാന യാത്ര വിവരങ്ങൾ പങ്കുവെക്കുന്നത്. ഏകദേശം 1.64 ലക്ഷം പേരാണ് ഈ അക്കൗണ്ട് ഫോളോ ചെയ്യുന്നത്.

സാധാരണ ഒരാൾക്കും ട്വിറ്ററിലൂടെ മറുപടി നൽകാത്ത വ്യക്തിയാണ് ഇലോൺ മസ്‌ക്. പക്ഷേ യു എസിലെ സെൻട്രൽ ഫ്ളോറിഡ സർവ്വകലാശാലയിലെ ഐ ടി വിദ്യാർഥിയായ ജാക്ക് സ്വീനിക്ക് അദ്ദേഹം മെസേജ് അയച്ചു. ‘ഈ അക്കൗണ്ട് നിർത്താമോ ? ഇത് സുരക്ഷാ ഭീഷണിയാണെന്നാണ്’ മസ്‌ക്ക് മെസേജ് അയച്ചത്.