Sun. Dec 22nd, 2024
ന്യൂഡൽഹി:

ഗ​ർ​ഭി​ണി​ക​ൾ​ക്ക് ‘നി​യ​മ​ന വി​ല​ക്ക്’ ഏർപ്പെടുത്തിയ തീരുമാനം സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ പിൻവലിച്ചു. പൊതുജനവികാരം കണക്കിലെടുത്താണ് തീരുമാനമെന്ന് എ​സ്ബി​ഐ അറിയിച്ചു. പുതുക്കിയ നിർദേശങ്ങൾ ഉപേക്ഷിക്കാനും നിലവിലുള്ള നിർദേശങ്ങൾ തുടരാനും തീരുമാനിച്ചതായി എ​സ്​ ബി ​ഐ പ്രസ്താവനയിലൂടെ വ്യക്തമാക്കി.

എസ് ബി ഐയുടെ തീരുമാനത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് പിന്മാറ്റം. ഡൽഹി വനിത കമീഷൻ, യുവജന പ്രസ്ഥാനങ്ങൾ അടക്കം സംഘടനകൾ തീരുമാനം പിൻവലിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു.