Fri. Aug 29th, 2025
ഡൽഹി:

പെഗാസസ് റിപ്പോർട്ടുകളുമായി ബന്ധപ്പെട്ട് ന്യൂയോർക്ക് ടൈംസിനെ “സുപാരി മീഡിയ” എന്ന് വിളിച്ച് കേന്ദ്രമന്ത്രി ജനറൽ വി കെ സിങ്. ഇസ്രായേലുമായുള്ള കരാറിന്റെ ഭാഗമായി 2017-ൽ പെഗാസസ് ചാര ഉപകരണം ഇന്ത്യൻ സർക്കാർ വാങ്ങിയെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തതുമായി ബന്ധപ്പെട്ടാണ് മന്ത്രിയുടെ പ്രതികരണം.

ന്യൂയോർക്ക് ടൈംസിനെതിരെ ട്വിറ്ററിലായിരുന്നു വികെ സിങ്ങിന്റെ പരാമർശം. “നിങ്ങൾക്ക് ന്യൂയോർക്ക് ടൈംസിനെ വിശ്വസിക്കാമോ?? “സുപാരി മീഡിയ” എന്നാണ് അവർ അറിയപ്പെടുന്നത്,” സിങ് കുറിച്ചു. മുൻ ഇന്ത്യൻ കരസേനാ മേധാവി കൂടിയാണ് സിങ്.