Wed. Jan 22nd, 2025

വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലുള്ള ചിത്രം ‘ഹൃദയം’ വൻ വിജയമായി മാറിയിരിക്കുകയാണ്. പ്രണവ് മോഹൻലാലാണ് ചിത്രത്തില്‍ നായകനായത് എന്നതും പ്രത്യേകതയാണ്. ‘ഹൃദയം’ എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമാകുകയാണ്. സംവിധായകൻ പ്രിയദര്‍ശനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍ വിനീത് ശ്രീനിവാസൻ.

ഒരു മില്യൺ ഡോളർ ചിത്രം. ഇന്ന് ‘ഹൃദയം’ കാണാൻ വന്നപ്പോൾ ക്ലിക്ക് ചെയ്‍തത് എന്ന് പറഞ്ഞാണ് വിനീത് ശ്രീനിവാസൻ ഫോട്ടോ പങ്കുവെച്ചത്. പ്രിയദര്‍ശൻ ‘ഹൃദയം’ ചിത്രം കാണാൻ എത്തിയതിന്റെ സന്തോഷത്തിലാണ് വിനീത് ശ്രീനിവാസൻ. ജീവിതത്തിന്, ഞാൻ ചെയ്യുന്ന ഈ മനോഹരമായ തൊഴിലിന് ദൈവത്തിന് നന്ദിയെന്നും ഭാര്യ ദിവ്യ എടുത്ത ഫോട്ടോ പങ്കുവെച്ച് വിനീത് ശ്രീനിവാസൻ എഴുതിയിരിക്കുന്നത്.