Fri. Aug 8th, 2025
മെക്സിക്കോ സിറ്റി:

മെക്സിക്കൻ ജയിലിന്‍റെ മാലിന്യക്കൂമ്പാരത്തിൽ നിന്ന്​ സംസ്കരിക്കപ്പെട്ട നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി. മെക്സിക്കോയിലെ പ്യൂബ്ലയിൽ നടന്ന സംഭവത്തിൽ 20 പൊലീസ് ഉദ്ദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു.

സൂപ്പർവൈസർമാരും, ഗാർഡുകളും ഉൾപ്പെടെ സംശയിക്കുന്ന 23 പേർക്കെതിരെ നോട്ടീസ് അ‍യച്ചതായി പ്യൂബ്ല ഗവർണർ മിഗെൽ ബാർബോസ അറിയിച്ചു. സെക്യൂരിറ്റി, ജയിൽ മോധാവികളെ പിരിച്ചുവിട്ടതായും മെഗൽ പറഞ്ഞു.

ഈ മാസം ആറിന് മരണപ്പെട്ട കുട്ടിയുടെ മൃതദേഹമാണ് മാലിന്യക്കൂമ്പാരത്തിൽ നിന്നും കണ്ടെത്തിയത്. ജന്മനാലുള്ള അസുഖങ്ങളെ തുടർന്നായിരുന്നു മരണം. മൂന്ന് മാസം പ്രായമുള്ള കുട്ടിയാണ് മരണപ്പെട്ടത്. മെക്സിക്കോ സിറ്റിയിൽ വച്ച് കുട്ടിയുടെ സംസ്കാരം നേരത്തെ നടത്തിയിരുന്നതായി പ്രോസിക്യൂട്ടർ പറഞ്ഞു.