Wed. Jan 15th, 2025
ടാൻസാനിയ:

റിപബ്ലിക് ദിനത്തിൽ ഇന്ത്യൻ ദേശീയ ഗാനമാലപിച്ച് ടാൻസാനിയൻ സഹോദരങ്ങളായ കിലി പോളും നീമ പോളും. ഇന്ത്യയുടെ 73ാം റിപബ്ലിക് ദിനാഘോഷത്തിൽ പങ്ക് ചേർന്നുള്ള ഗാനാലപന വീഡിയോ കിലി പൗൾ തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് പങ്കുവെച്ചത്. ഇന്ത്യക്കാരായ ഫോളോവേഴ്‌സിനുള്ള സമ്മാനമായാണ് വീഡിയോ സമർപ്പിച്ചിരിക്കുന്നത്.

ബോളിവുഡ് പാട്ടുകൾക്ക് ചുണ്ടനക്കിയാണ് ഇരുവരും പ്രശസ്തരായത്. ഹാപ്പി റിപബ്ലിക് ഡ ഇന്ത്യ എന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. 1.4 മില്യൺ ഫോളോവേഴസാണ് കിലി പോളിനുള്ളത്.