Mon. Dec 23rd, 2024
കോട്ടയം:

കൂട്ടിക്കൽ കൊക്കയാർ മേഖലകളിൽ പാറമടകൾ അനുവദിക്കരുതെന്ന് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പഠന റിപ്പോർട്ട്. പ്രദേശങ്ങളിൽ ഉരുൾപ്പൊട്ടൽ സാധ്യത കൂടുതലാണെന്നും ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശനമായ നടപടി വേണമെന്നുമാണ് കണ്ടെത്തൽ. പുനരധിവാസം എത്രയും വേഗം നടപ്പിലാക്കണമെന്നും പഠന റിപ്പോർട്ടിൽ പരാമർശമുണ്ട്.

അശാസ്ത്രീയമായ നിർമ്മാണങ്ങളും കൃഷി രീതികളും ഉരുൾപ്പൊട്ടലിന് കാരണമായെന്നും പരിഷത്ത് കണ്ടെത്തിയിട്ടുണ്ട്. വീട് നഷ്ടമായവർക്ക് വീട് നിർമ്മിച്ച് നല്കുബോൾ അപടക സാധ്യതയുള്ള മേഖലയെ ഒഴിവാക്കണമെണമെന്നും നിർദേശമുണ്ട്. പുനരധിവാസം അടിയന്തരമായി നടപ്പക്കണം.

സർക്കാർ നല്കുന്ന വീടുകൾ താല്ക്കാലിക നിർമ്മിതികളാകരുത് . വാസയോഗ്യമല്ലാത്ത വീടുകളെല്ലാം പൂർണ്ണമായി തകർന്നവയുടെ ഗണത്തിൽ പെടുത്തണമെന്നും ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ റിപ്പോർട്ടിൽ പറയുന്നുണ്ട്. പാലക്കാട് ഇന്റഗ്രേറ്റഡ് റൂറൽ ടെക്നോളജി സെന്റർ, ഇരിങ്ങാലക്കുട സെന്റർ ഫോർ നാച്ചുറൽ റിസോഴ്സ് മാനേജ്മെന്റ് എന്നിവരുടെ പങ്കാളിതത്തോടെ നടത്തിയ പഠനത്തിലാണ് പരിഷത്ത് ഈ കണ്ടെത്തലുകൾ നടത്തിയിരിക്കുന്നത്.

അതിശക്തമായി പെയ്തമഴ ഉരുൾപ്പൊട്ടലിനും മണ്ണൊലിപ്പിനും കാരണമായി. സമാനമായ രീതിയിൽ മഴപെയ്താൽ വീണ്ടും അപകടസാധ്യതയുണ്ടെന്നാണ് പഠനം പറയുന്നത്. ഇടിഞ്ഞ വീഴാറായ പാറകൾ ഉയർന്ന പ്രദേശങ്ങളിൽ ഉണ്ട്. അതുകൊണ്ട് തന്നെ ഇവിടെ പാറമടകൾ അനുവദിക്കരുതെന്നാണ് നിരീക്ഷണം.