Wed. Jan 22nd, 2025
കൊല്ലം:

കൊല്ലം കുണ്ടറയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഓട്ടോ സാമൂഹ്യ വിരുദ്ധർ തീ വെച്ചു നശിപ്പിച്ചു. കുണ്ടറ പാലമുക്കൽ വിജയന്റെ ഓട്ടോയാണ് കത്തി നശിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ദിവസം വെളുപ്പിന് 3 മണിക്കായിരുന്നു വീടിന് മുന്നിൽ നിർത്തിയിട്ട ഓട്ടോക്ക് തീ പിടിച്ചത്. കണ്ണനല്ലൂർ പാലമുക്ക് സ്റ്റാൻഡിലാണ് വിജയൻ ഓട്ടോ ഓടുന്നത്. ഓട്ടം കഴിഞ്ഞ് വൈകിട്ട് വീടിന് മുന്നിൽ നിർത്തിയിട്ടതായിരുന്നു.

വെളുപ്പിന് 2.30 ഓടെ വീടിന് പുറത്ത് വലിയ ശബ്ദം കേട്ട് വിജയൻ പുറത്തിറങ്ങി നോക്കി. എന്നാൽ ആസ്വഭാവികമായി ഒന്നും കണ്ടില്ല. വിജയൻ വീടിനുള്ളിൽ കയറി 15 മിനിറ്റ് കഴിഞ്ഞപ്പോൾ ഓട്ടോക്ക് തീ പിടിച്ചു. തീ ആളിക്കത്തുന്നത് കണ്ട് വിജയനും കുടുംബവും പുറത്തിറങ്ങി. നാട്ടുകാരുടെ സഹായത്തോടെയാണ് തീ അണച്ചത്.