Fri. Apr 25th, 2025
കാമറൂൺ:

കാമറൂണിൽ ആഫ്രിക്ക കപ്പ് മത്സരത്തിനിടെ സ്റ്റേഡിയത്തിലെ തിക്കിലും തിരക്കിലും പെട്ട് ആറ് പേർ മരിച്ചു. യവുണ്ടേയിലെ ഒലെംബെ ഫുട്ബോൾ സ്റ്റേഡിയത്തിലാണ് അപകടമുണ്ടായത്. കാമറൂൺ ,കൊമോറസ് മത്സരം കാണാനെത്തിവരാണ് അപകടത്തിൽ പെട്ടത്. 45ലധികം പേർക്ക് പരിക്കേറ്റു.

മരണസംഖ്യ ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്. സംഭവത്തെ കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് സ്റ്റേഡിയം അധികൃതർ പറഞ്ഞു.